ഖത്തറിലെ എജ്യുക്കേഷൻ സിറ്റി ഇന്റർചേഞ്ച് അണ്ടർപാസിൽ ഗതാഗത നിയന്ത്രണം
July 30, 2024
July 30, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിൽ എജ്യുക്കേഷൻ സിറ്റി ഇന്റർചേഞ്ചിന്റെ അടിപ്പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2 (വെള്ളി) പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെയും, ഓഗസ്റ്റ് 3 (ശനി) പുലർച്ചെ 2 മണി മുതൽ വൈകിട്ട് 7 മണി വരെയുമാണ് റോഡ് അടച്ചിടുന്നത്.
എന്നാൽ, അടിപ്പാതയുടെ മറ്റ് ദിശ, കവലകൾ, സമാന്തര സർവീസ് റോഡുകൾ എന്നിവ ഗതാഗതത്തിനായി തുറന്നിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് അടച്ചുപൂട്ടൽ നടപ്പിലാക്കുന്നത്.