June 30, 2024
June 30, 2024
അബുദാബി: അബുദാബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചു. സയീദ് ബിൻ ഷാഖ്ബൗത്ത് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്നും എതിർവശത്തുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്നും എഡി മൊബിലിറ്റി അറിയിച്ചു. ജൂലൈ 22 വരെ ഇത് നിലവിലുണ്ടാകും.
അതേസമയം, ഇ11 ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡും ജൂലൈ 3 രാവിലെ 6 മണി വരെ ഭാഗികമായി അടയ്ക്കും. അൽ ഷഹാമയിലേയ്ക്ക് പോകുന്ന വലത് പാതയാണ് അടയ്ക്കുക. അൽ കരാമ സ്ട്രീറ്റും അടച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ജൂലൈ 1) പുലർച്ചെ 5 മണി വരെ രണ്ട് വലത് പാതകളായിരിക്കും അടച്ചിടുക.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F