May 15, 2024
May 15, 2024
അബുദാബി: അബുദാബിയിലെ അൽ ഐനിൽ ഗതാഗത നിയന്ത്രണം. ഇന്ന് (മെയ് 15) മുതൽ മൂന്ന് മാസത്തേക്ക് അൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇന്ന് മുതൽ ഓഗസ്റ്റ് 11 (ഞായർ) വരെയാണ് റോഡ് അടച്ചിടുന്നത്.
അതേസമയം, അല്‍ ഐനിലെ മൈത ബിന്ത് മുഹമ്മദ് സ്ട്രീറ്റ്, ഹസ്സ ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് എന്നീ റോഡുകളും ഒരു മാസത്തേക്ക് അടച്ചു. ജൂണ്‍ 12 വരെയാണ് നിയന്ത്രണം. മൈത ബിന്ത് മുഹമ്മദ് സ്ട്രീറ്റിലെയും ഹസ്സ ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലെയും ഇടത് വശത്തുള്ള രണ്ട് ലെയിനുകളാണ് അടച്ചിടുന്നത്. ഗതാഗത നിയമങ്ങളും നിര്‍ദേശങ്ങളും പാലിച്ച് ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F