Breaking News
കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം | മദീനയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി അദ്ധ്യാപിക മരിച്ചു |
റിയാദ്-മുംബൈ ഇൻഡിഗോ വിമാനം അടിയന്തിരമായി മസ്കത്തിൽ ഇറക്കി

October 17, 2024

October 17, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: റിയാദിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോയുടെ വിമാനം അടിയന്തിരമായി മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കി. ഇന്നലെ (ബുധനാഴ്ച) രാവിലെയാണ് സംഭവം. 6E 74 വിമാനമാണ് സുരക്ഷ മുന്നറിയിപ്പിനെ തുടർന്ന് വഴി തിരിച്ച് വിട്ട് മസ്കത്തിൽ ഇറക്കിയത്. വിമാനം സുരക്ഷിതമായി ഇറക്കിയെന്ന് ഇൻഡിഗോ എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

192 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ബന്ധപ്പെട്ട എമർജൻസി ടീമുകളുമായി സഹകരിച്ച് എല്ലാ നടപടികളും എടുത്തിരുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനത്തിന് യാതൊരു പ്രശ്നവുമില്ലെന്ന് ഉറപ്പാക്കിയെന്നും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.


Latest Related News