Breaking News
വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം കടുപ്പിച്ചു,ഗസയിൽ കൊല്ലപ്പെട്ടത് 178 പേർ | ഇസ്രായേലിനെ പിന്തുണച്ച് ഉപവാസം,നടൻ കൃഷ്ണകുമാറിനെതിരെ കേസെടുത്തു | തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി,മകൾ അനുപമ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ | വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു,അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന് | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു | കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ | പിന്നോട്ടില്ലെന്ന് നെതന്യാഹു,ഗസയിൽ വ്യോമാക്രമണം തുടങ്ങി | കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു | ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് നഴ്സിംഗ് മേഖലയിലെ തട്ടിപ്പുമായി ബന്ധം?അന്വേഷണം പുതിയ ദിശയിലേക്ക് |
ദുബായില്‍ നിയമം പാലിച്ച് സൈക്കിളോടിച്ചാല്‍ പാരിതോഷികം ലഭിക്കും

November 07, 2023

Malayalam_Gulf_News

November 07, 2023

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: ദുബായില്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചാല്‍ ഇനി പാരിതോഷികങ്ങള്‍ ലഭിക്കും. ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും സുരക്ഷിതമായി ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് ദുബായില്‍ പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിയമം പാലിച്ച നിരവധി സൈക്ലിസ്റ്റുകള്‍ക്കും ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്കും ദുബായ് പോലീസ് പ്രത്യേക സ്‌കൂട്ടര്‍ ഹീറോ പിന്‍ സമ്മാനിച്ചു. ഹൈ-വിസ് ജാക്കറ്റുകള്‍, ബൈക്ക് ലൈറ്റുകള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ശരിയായി ഉപയോഗിച്ചതിന് സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

നിരത്തുകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ പാലിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. നിയമലംഘനങ്ങളിലൂടെയുള്ള മരണങ്ങള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.  ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുമ്പോള്‍ നിയമം പാലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനായി ഒരു ടീമിനെയും ദുബായ് പോലീസ് നിയോഗിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ക്ക് 10,000ത്തിലേറെ ദിര്‍ഹമാണ് പിഴ ചുമത്തുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News