Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
ബീഫ് പിടിച്ചെടുക്കാൻ യു.പിയിൽ മുസ്‌ലിം വീട്ടിൽ റെയിഡ്,അതിക്രമത്തിനിടെ 55 കാരി മരിച്ചു

August 28, 2024

news_malayalam_conflict_in_up

August 28, 2024

ന്യൂസ്‌റൂം ഡെസ്ക്

ലഖ്നൗ: ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച്‌ മുസ്‌ലിം കുടുംബത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ യു.പി പൊലീസിന്റെ അതിക്രമത്തിനിരയായി സ്ത്രീ മരിച്ചെന്ന് പരാതി. ബിജ്നോർ ജില്ലയിലെ ഖതായ് ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. 55കാരിയായ റസിയ ആണ് മരിച്ചത്. വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ് പോലുമില്ലാതെ പൊലീസിന്റെ അനധികൃത പരിശോധന.


'റെയ്ഡിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസുകാർ ഉമ്മയോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു. കോണ്‍സ്റ്റബിള്‍മാരില്‍ ഒരാള്‍ ഉമ്മയെ നെഞ്ചില്‍ പിടിച്ചുതള്ളിയതിനെ തുടർന്ന് അവർ നിലത്തുവീണു. പാനിക് അറ്റാക്ക് ഉണ്ടായിട്ടുള്ളയാളായിരുന്നു ഉമ്മ. നിലത്തുവീണ ഉമ്മയെ ഞങ്ങള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു'- ഫർഹാന വിശദമാക്കി.

'സ്ത്രീകള്‍ മാത്രം ഉള്ളപ്പോള്‍ ഒരു വീട്ടില്‍ ഇങ്ങനെയല്ല പൊലീസുകാർ കയറേണ്ടത്. പുരുഷ പൊലീസുകാർക്കൊപ്പം ഒരൊറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഉണ്ടായിരുന്നില്ല. പ്രോട്ടോക്കോളുകള്‍ ഒന്നും പൊലീസ് ഇവിടെ പാലിച്ചില്ല. ഞങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നല്‍കും'- റസിയയുടെ മറ്റൊരു ബന്ധു പറഞ്ഞു.

അതേസമയം, പൊലീസ് ആരോപിച്ചതുപോലെ റെയ്ഡില്‍ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല. മുന്നറിയിപ്പോ വാറന്റോ ഇല്ലാതെ വീട്ടില്‍ അതിക്രമിച്ചുകയറി റെയ്ഡ് നടത്തുകയും ഒരു സ്ത്രീയുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി.

മരിച്ച സ്ത്രീ ശ്വാസതടസത്തെ തുടർന്ന് ഡെറാഡൂണിലെ ആശുപത്രിയില്‍ നേരത്തെ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആ വീട്ടില്‍ ബീഫുണ്ടെന്ന് പൊലീസിന് വിവരം നല്‍കിയ ആളെ തിരിച്ചറിയാൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News