June 06, 2024
June 06, 2024
ന്യൂഡൽഹി: വ്യാജ എക്സിറ്റ് പോൾ മറയാക്കി ഓഹരി വിപണിയിൽ വൻ കുംഭകോണം നടന്നതായി രാഹുൽ ഗാന്ധി.സ്റ്റോക്ക് വാങ്ങാൻ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടിരുന്നു. നടന്നത് ക്രിമിനൽ കുറ്റമാണെന്നും പാർലിമെന്റ് സമിതി അന്വേഷിക്കണമെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.നടന്നത് സ്റ്റോക്ക് മാർക്കറ്റിലെ ഏറ്റവും വലിയ അഴിമതിയാണ്. നിക്ഷേപകർ വഞ്ചിക്കപ്പെട്ടു. എക്സിറ്റ് പോൾ തെറ്റാണെന്ന് നരേന്ദ്രമോദിക്ക് അറിയായിരുന്നു. സ്റ്റോക്ക് മാർക്കറ്റ് കുതിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാർക്ക് കോടികൾ നഷ്ടമായി.- അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F