Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
എ.എഫ്.സി ഏഷ്യൻ കപ്പ് ട്രോഫിയിൽ മുത്തമിട്ട് അൽ അന്നാബി; ജോർദാനെ 3 ഗോളിന് പരാജയപ്പെടുത്തി ഖത്തറിന് വിജയം 

February 10, 2024

news_malayalam_sports_news_updates

February 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് ഫൈനലിൽ ഖത്തറിന് വിജയം. 3-1 എന്ന സ്കോറിനാണ് ജോർദാനെ പരാജയപ്പെടുത്തിയത്. ഇന്ന് (ശനി) വൈകിട്ട് 6ന് ലുസൈൽ സ്റ്റേ​ഡി​യ​ത്തിലായിരുന്നു മത്സരം. 

മത്സരത്തിന്റെ 22-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഖത്തറിന്റെ അക്രം അഫീഫ് ഗോൾ നേടി. 67-ാം മിനിറ്റിൽ ജോർദാന്റെ വൈ.അൽനൈമത്ത് ഒരു ഗോളടിച്ച് സമനില പിടിച്ചു. എന്നാൽ 73-ാം മിനിറ്റിലും 90+5 മിനിറ്റിലും പെനാൽറ്റിയിലൂടെ അക്രം അഫീഫ് തന്നെ രണ്ട് ഗോളുകൾ അടിച്ചതോടെ എ.എഫ്.സി ഏഷ്യൻ കപ്പ് ട്രോഫി അൽ അന്നാബി സ്വന്തമാക്കി. 2019 ഏഷ്യൻ കപ്പ് ട്രോഫിയും ഖത്തർ തന്നെയാണ് നേടിയത്.

പ്ലെയർ ഓഫ് ദി മാച്ചായി അക്രം അഫീഫും, ബെസ്റ്റ് ഗോൾകീപ്പറായി ബർഷാമും അവാർഡുകൾ നേടി. കൂടാതെ, മോസ്റ്റ് ഫെയർ പ്ലെയറായി ടീം ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസിനെ തെരഞ്ഞെടുത്തു. മോസ്റ്റ് വാല്യുബിൾ പ്ലെയർ ഓഫ് ദി മാച്ചും അക്രം അഫീഫ് തന്നെയാണ്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News