May 11, 2024
May 11, 2024
ദോഹ / കുവൈത്ത് സിറ്റി: വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധമായ ഗള്‍ഫ് ഇന്‍റർകണക്ഷൻ അതോറിറ്റിയുടെ അനുമതി മന്ത്രാലയത്തിന് ലഭിച്ചു. ജൂണ്‍ മാസം മുതലാണ് വൈദ്യുതി നൽകിത്തുടങ്ങുക. ഗള്‍ഫ് ഇന്‍റർ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജല-വൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമാണിത്. കുവൈത്തില്‍ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന സൂചികയാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി രേഖപ്പെടുത്തിയത്. നിലവിലെ വേനല്‍ക്കാലത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് ഇന്റർകണക്ഷൻ സഹായം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ജല-വൈദ്യുതി മന്ത്രാലയം. വേനല്‍ കാലത്ത് രാജ്യത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടല്‍ പതിവാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F