May 28, 2024
May 28, 2024
ദോഹ: ഖത്തറില്‍ ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന്, ചൊവ്വാഴ്ച വൈകിട്ട് 6:00 വരെ കടല്‍ത്തീരങ്ങളില്‍ പകല്‍സമയത്ത് കഠിനമായ ചൂട് അനുഭവപ്പെടും. പൊടിക്കാറ്റും വീശിയേക്കും. രാത്രിയില്‍ പൊടി വീശുന്നത് നേരിയതായി മാറുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും തിരശ്ചീന ദൃശ്യപരതയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ അറിയിച്ചു.
ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കടല്‍ തീരങ്ങളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍ 15 -25 KT വേഗതയില്‍ കാറ്റ് വീശും. ചില സമയങ്ങളില്‍ 35 KT വരെയും, 5 രാത്രിയില്‍ 09 -19 KT ആയി കുറയുകയും ചെയ്യും. കടല്‍ത്തീരത്ത് ചില സമയങ്ങളില്‍ ദൃശ്യപരത 05 - 09 KM / 02 KM അല്ലെങ്കിലും അതില്‍ കുറവായിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F