May 19, 2024
May 19, 2024
ദോഹ: ഖത്തറില്‍ എയര്‍ ടാക്‌സി പരീക്ഷിക്കുന്നു. സംയോജിത മൊബിലിറ്റി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. 2025 ന്റെ തുടക്കത്തില്‍ ഇലക്ട്രിക് എയര്‍ ടാക്‌സി, ഇലക്ട്രിക് ഡെലിവറി വിമാനങ്ങളുടെ പരീക്ഷണം എന്നിവ നടത്താനാണ് ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നത്. പരീക്ഷണത്തിനുള്ള അനുമതികള്‍ക്കായി മന്ത്രാലയം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ആഗോള സാങ്കേതിക വിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എഐ) ഉപയോഗിക്കുന്നതാണ് എയര്‍ മൊബിലിറ്റി എന്ന പുതിയ ആശയം. ഖത്തറിന്റെ ഗതാഗത മേഖലയുടെ പ്രകടനത്തെ പിന്തുണയ്ക്കുന്നതാണ് നടപടി. ഖത്തര്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് നടപടി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F