Breaking News
ലോകകപ്പിലേക്ക് ഒരു ഗോൾ,ഇന്ന് നടക്കുന്ന യോഗ്യതാ മത്സരത്തിൽ ഖത്തറിന് വെല്ലുവിളിയുയർത്താൻ ഉസ്‌ബെക്കിസ്ഥാൻ | അൽഖോർ ലുലു മാളിന് സുസ്ഥിരതാ മികവിനുള്ള പുരസ്കാരം | മലപ്പുറം തിരൂർ സ്വദേശി അജ്മാനിൽ നിര്യാതനായി | ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ നടന്ന മഴ തേടിയുള്ള പ്രാർത്ഥനയിൽ ആയിരങ്ങൾ പങ്കെടുത്തു | മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തിയാൽ തടവും പിഴയും,ഒമാനിലെ പുതിയ മാധ്യമ നിയമം ഇങ്ങനെ | സൗദിയിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | ഖത്തർ അമീർ നാളെ തുർക്കി സന്ദർശിക്കും | ഖത്തറിലെ ക്ളീനിങ് കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം | മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി | ഖത്തറിലെ പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ ഇന്റർവ്യൂ വെള്ളിയാഴ്ച |
ഇസ്മയിൽ ഹനിയ്യയുടെ വധത്തെ ഖത്തർ ശക്തമായി അപലപിച്ചു

July 31, 2024

July 31, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫലസ്തീൻ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റിന്റെ (ഹമാസ്) പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ്മായിൽ ഹനിയയെ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ വച്ച് കൊലപ്പെടുത്തിയതിനെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതെന്നും ഖത്തർ പ്രസ്താവനയിൽ വ്യക്തമാക്കി.ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

സിവിലിയന്മാരെ കൊലപ്പെടുത്തുന്നതും, അവരെ ലക്ഷ്യമാക്കുന്നതും  മേഖലയെ  അരാജകത്വത്തിലേക്ക് നയിക്കുമെന്നും സമാധാനത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കുമെന്നും  വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.. അക്രമങ്ങൾക്കും രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്കും എതിരെ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇസ്മായിൽ ഹനിയയുടെ കുടുംബത്തിനും, അദ്ദേഹത്തിന്റെ അനുയായികൾക്കും ഫലസ്തീൻ ഭരണകൂടത്തിനും, ജനങ്ങളോടും ഖത്തർ ഭരണകൂടത്തിന്റേയും നേതൃത്വത്തിന്റേയും ജനങ്ങളുടെയും അനുശോചനം മന്ത്രാലയം അറിയിച്ചു.

ഇറാനിലെ അദ്ദേഹത്തിന്റെ താമസസ്ഥലമായ തെഹ്‌റാനില്‍ നടന്ന ആക്രമണത്തിലാണ് ഹനിയ്യയും അംഗരക്ഷകനും കൊല്ലപ്പെട്ടത്.വെടിയേറ്റതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ ഇസ്രായേല്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.


Latest Related News