Breaking News
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം | ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,900-ലധികം ലിറിക്ക ഗുളികകൾ പിടികൂടി | ഖത്തറിൽ ശനിയാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ നിര്യാതനായി | സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു | ഖത്തറിൽ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം | സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ | ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ ശനിയാഴ്ച | മോദിയുടെ ഗുജറാത്ത്,അദാനിയുടെ തുറമുഖം:സ്വകാര്യ തുറമുഖങ്ങൾ ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങളാവുന്നു, | ഖത്തറിലെ ഐ.ടി കമ്പനിയിൽ സെയിൽസ് അക്കൗണ്ട് മാനേജർ ജോലി ഒഴിവ് |
ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍

May 01, 2024

news_malayalam_development_updates_in_qatar

May 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനം (ജി ഡി പി) അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളില്‍ ഖത്തർ ഇടം നേടി. ഇതോടെ, ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായും ഖത്തർ അംഗീകരിക്കപ്പെട്ടു. പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിക്ക് (പി പി പി) ക്രമീകരിച്ച പ്രതിശീര്‍ഷ ജി ഡി പിയെ അടിസ്ഥാനമാക്കി, ആഗോള സമ്പത്ത് വിലയിരുത്തുന്ന റിപ്പോര്‍ട്ടിൽ ഖത്തറിന്റെ ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെയും, നിവാസികള്‍ ആസ്വദിക്കുന്ന ഉയര്‍ന്ന ജീവിതനിലവാരത്തിന്റെയും അംഗീകാരമാണ് പുതിയ നേട്ടം പ്രതിഫലിപ്പിക്കുന്നത്.

2024 ജനുവരിയില്‍ ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, തുടക്കത്തില്‍ ഖത്തര്‍ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്) ഡാറ്റയെ അടിസ്ഥാനമാക്കി 2024 ഏപ്രിലില്‍ ഫോര്‍ബ്‌സ് ഇന്ത്യയും എന്‍ ഡി ടി വി വേള്‍ഡും പങ്കിട്ട ഏറ്റവും പുതിയ അപ്ഡേറ്റുകളില്‍ ഖത്തർ ഏഴാം സ്ഥാനത്താണ്.

140,312 ഡോളര്‍ പ്രതിശീര്‍ഷ ജി ഡി പിയുമായി ലക്‌സംബര്‍ഗും, 117,988 ഡോളറുമായി അയര്‍ലന്‍ഡും, 110,251 ഡോളറുമായി സ്വിറ്റ്‌സര്‍ലന്‍ഡും, 102,465 ഡോളറുമായി നോര്‍വെയും, 91,733 ഡോളറുമായി സിംഗപ്പൂരും, ആദ്യ സ്ഥാനങ്ങളിലെത്തി. 87,875 ഡോളറുമായി ഐസ്ലാന്‍ഡ് ആറാം സ്ഥാനത്തും, 84,906 ഡോളറുമായി ഖത്തര്‍ ഏഴാം സ്ഥാനത്തും, 83,066 ഡോളറുമായി അമേരിക്ക എട്ടാം സ്ഥാനത്തും, 72,940 ഡോളറുമായി ഡെന്‍മാര്‍ക്ക് ഒൻപതാം സ്ഥാനത്തും, 70,135 ഡോളറിന്റെ പ്രതിശീര്‍ഷ ജി ഡി പിയുമായി മക്കാവോ പത്താം സ്ഥാനത്തുമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News