April 04, 2024
April 04, 2024
ദോഹ: ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങളിലെ ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷന്റെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ഓഫീസുകളുടെയും സെല്‍ഫ് സര്‍വീസ് സേവനങ്ങളുടേയും പ്രവര്‍ത്തന സമയവും സേവനം ലഭ്യമാകുന്ന സ്ഥലങ്ങളും പ്രഖ്യാപിച്ചു.
-പബ്ലിക് പ്രോസിക്യൂഷന്‍ പ്രധാന കെട്ടിടം
ഈദിന്റെ ആദ്യ ദിവസം മുതല്‍ 2024 ഏപ്രില്‍ 15, തിങ്കളാഴ്ച വരെ വൈകിട്ട് 6 മണി മുതല്‍ രാത്രി 10 മണി വരെ പൊതു സേവനങ്ങള്‍ ലഭ്യമാകും.
സ്ഥലം: അല്‍ ജാസിമിയ ടവര്‍, അല്‍ ദഫ്‌ന, ദി കോര്‍ണിഷ്.
-റെസിഡന്‍സ് അഫയേഴ്‌സ് പ്രോസിക്യൂഷന്‍
ഈദിന്റെ ആദ്യ ദിവസം മുതല്‍ 2024 ഏപ്രില്‍ 15, തിങ്കളാഴ്ച വരെ വൈകിട്ട് 6 മണി മുതല്‍ രാത്രി 10 മണി വരെ ലഭ്യമാകും.
സ്ഥലം: ബില്‍ഡിംഗ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോളോ-അപ്പ് അഡ്മിനിസ്‌ട്രേഷന്‍, ആഭ്യന്തര മന്ത്രാലയം.
ജഡ്ജ്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ് - എയര്‍പോര്‍ട്ട് (വിധി നിര്‍വ്വഹണത്തിന്റെയും ചെക്കുകളുടെയും പ്രോസിക്യൂഷന്‍)
24 മണിക്കൂറും സേവനം ലഭ്യമാകും.
സ്ഥലം: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം - പുറപ്പെടല്‍ ഹാള്‍.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F