Breaking News
വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം കടുപ്പിച്ചു,ഗസയിൽ കൊല്ലപ്പെട്ടത് 178 പേർ | ഇസ്രായേലിനെ പിന്തുണച്ച് ഉപവാസം,നടൻ കൃഷ്ണകുമാറിനെതിരെ കേസെടുത്തു | തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി,മകൾ അനുപമ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ | വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു,അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന് | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു | കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ | പിന്നോട്ടില്ലെന്ന് നെതന്യാഹു,ഗസയിൽ വ്യോമാക്രമണം തുടങ്ങി | കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു | ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് നഴ്സിംഗ് മേഖലയിലെ തട്ടിപ്പുമായി ബന്ധം?അന്വേഷണം പുതിയ ദിശയിലേക്ക് |
സൗഹൃദ സന്ദേശം ഉയർത്തിപ്പിടിച്ച് ഖത്തർ മലയാളി സമ്മേളനം സമാപിച്ചു

November 18, 2023

Malayalam_News_Qatar

November 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ "കാത്തുവെക്കാം സൗഹൃദ തീരം" എന്ന പ്രമേയത്തിൽ നടന്ന എട്ടാം ഖത്തർ മലയാളി സമ്മേളനം സമാപിച്ചു. ആസ്പയർ സോൺ ലേഡിസ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ ഖത്തറിലെ നിരവധി പ്രവാസികളാണ് പങ്കെടുത്തത്.

ഉദ്ഘാടന സമ്മേളനം, ടീൻസ് ആൻഡ് പാരന്റ്സ് മീറ്റ്, ഫാമിലി മീറ്റ്,  മീഡിയ സെമിനാർ, സമാപന സമ്മേളനം എന്നീ സെഷനുകളിലായി ഖത്തറിലെയും കേരളത്തിലെയും സാമൂഹിക സാംസ്കാരിക രാഷ്ട്രിയ മാധ്യമ രംഗങ്ങളിലുള്ള പ്രമുഖർ സമ്മേളനത്തിൽ സംബന്ധിച്ചു.

ഇന്ത്യൻ സമൂഹം ഇത്തരം ശക്തമായ ഇടപെടലുകൾ നടത്തുന്നത് പ്രശംസനീയമാണെന്ന് ഇന്ത്യൻ എംബസി സ്ഥാനപതി വിപുൽ പറഞ്ഞു. സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം നേടിയ സാമ്പത്തികവും സാംസ്ക്കാരികവുമായ നേട്ടങ്ങൾക്ക്‌ പിന്നിൽ പ്രവാസികളുടെ കയ്യൊപ്പ് ഉണ്ട് എന്ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേരളത്തിന്റെ നന്മയെ ഒരുമിച്ച് നിർത്താൻ എല്ലാ രാഷ്ടിയ വ്യത്യാസവും മറക്കുന്ന സൗഹൃദം ഈ സമ്മേളനത്തിലൂടെ ഉണ്ടാകണമെന്ന് കെ മുരളിധരൻ എം.പിയും ജോൺ ബ്രിട്ടാസ് എം.പിയും അഭിപ്രായപ്പെട്ടു. ലോക കപ്പിൽ ഖത്തർ പ്രസരിപ്പിച്ച മാനവികതയുടെ തുടർച്ചയാണ് ഈ സമ്മേളനമെന്ന് കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ജമാലുദ്ദിൻ ഫാറൂഖി കൂട്ടി ചേർത്തു.

സ്ത്രീ പ്രാതിനിധ്യം കൊണ്ട്‌ ശ്രദ്ധേയമാണ് മലയാളി സമ്മേളനമെന്നും, കേരള സ്ത്രീകളുടെ മാതൃകയാണ് കേരള സംസ്ക്കാരത്തെ നിർണ്ണയിക്കുന്നതെന്ന് പറഞ്ഞു പഠിപ്പിക്കാതെ നിർമ്മിച്ചെടുക്കുന്നതാകണം സംസ്ക്കാരം എന്നും സമാപന ചടങ്ങിൽ ഡോ. മല്ലിക എം.ജി പറഞ്ഞു. ഭയത്തിന്റെ രാഷ്ട്രിയത്തെ പ്രതിരോധിക്കാൻ കരുതലും സ്നേഹവുമാണ് വേണ്ടത്. കൊറോണയേക്കാൾ മാരകവൈറസാണ് പകയും വിദ്വേഷവും. നല്ല വാക്സിൻ കരുതലും സ്നേഹവും തന്നെയാണ് എന്ന് ബിഷപ്‌ ഡോ. ഗീ വർസീസ്‌ മാർ കുറിലോസ് പറഞ്ഞു.

സമാപന സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് ഐ സി സി പ്രസിഡണ്ട് എ.പി മണികണ്ഡൻ സംസാരിച്ചു. കൂടാതെ, അടുത്ത ഖത്തർ മലയാളി സമ്മേളനം 2026 നവംബറിൽ നടക്കുമെന്ന് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് കെ. എൻ സുലൈമാൻ മദനി പ്രഖ്യാപിച്ചു.

സമ്മേളത്തിന്റെ സ്വാഗത സംഘം ചെയർമാൻ ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷമീർ വലിയ വീട്ടിൽ സ്വാഗതവും കൺവീനർ അലി ചാലിക്കര നന്ദിയും പറഞ്ഞു. ഷജീഅ് ഖിറാഅത്ത് നടത്തി. പ്രശസ്ത കലാകാരൻ ബന്ന ചേന്ദമംഗല്ലൂർ സമാപന സെഷൻ അവതാരകനായിരുന്നു. മുജീബ്‌ മദനി, സിറാജ്‌ ഇരിട്ടി, ബുഷ്‌ റഷമീർ, ദിൽബ മിദ്ലാജ്‌, സിജില സഫീർ എന്നിവർ വിവിധ സെഷനുകളിലും അവതാരകരായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News