May 13, 2024
May 13, 2024
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദ്ദേശപ്രകാരം, ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) ഖത്തറി ഇൻ്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിൻ്റെ സംഘം അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്താനും, പ്രത്യാഘാതങ്ങൾ നേരിടാൻ അടിയന്തര സഹായം നൽകാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാനിലെ വിനാശകരമായ വെള്ളപ്പൊക്കത്തിൽ 50-ലധികം കുട്ടികൾ ഉൾപ്പെടെ 300 ലധികം ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അഫ്ഗാനിസ്ഥാന് ഖത്തറിന്റെ "പൂർണ്ണമായ ഐക്യദാർഢ്യം" പ്രകടിപ്പിക്കുകയും, ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും, മുറിവേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F