March 30, 2024
March 30, 2024
ദോഹ: ഗസയിലെ യുദ്ധമുഖത്ത് നിന്ന് ദോഹയിലെത്തിച്ച ഫലസ്തീനികൾക്കായി ഖത്തർ ഫൗണ്ടേഷൻ (ക്യൂ.എഫ്) റമദാൻ സംഭാവന പദ്ധതി ആരംഭിച്ചു. വിശുദ്ധ റമദാൻ മാസം മുഴുവൻ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും ഖത്തർ ഫൗണ്ടേഷൻ ആഹ്വാനം ചെയ്തു.
എല്ലാ തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും മുൽതഖയിലെ ബ്ലാക്ക്‌ബോക്‌സ് തിയേറ്റർ, സ്റ്റുഡന്റ് സെന്റർ, എജ്യുക്കേഷൻ സിറ്റി എന്നിവിടങ്ങളിൽ രാത്രി 8 മണി മുതൽ 11 മണി വരെ സംഭാവനകൾ നൽകാം. പുതിയ സാധനങ്ങൾ മാത്രമേ സംഭാവനയായി സ്വീകരിക്കുകയുള്ളൂ എന്ന് ക്യൂ.എഫ് അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചു.
ആവശ്യമായ വസ്തുക്കളുടെ പട്ടിക:
- എല്ലാ പ്രായക്കാർക്കുമുള്ള സ്ത്രീകളുടെ വസ്ത്രങ്ങൾ (ഷർട്ട്, പാന്റ്സ്, മറ്റ് വസ്ത്രങ്ങൾ).
• എല്ലാ പ്രായക്കാർക്കുമുള്ള പുരുഷന്മാരുടെ വസ്ത്രങ്ങൾ (ഷർട്ട്, പാന്റ്സ്, ടീ-ഷർട്ടുകൾ).
• കുട്ടികളുടെ വസ്ത്രങ്ങൾ
• ഷൂസ് (പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ)
• പ്രാർത്ഥന പായകൾ
• സ്കൂൾ സാധനങ്ങൾ
• എല്ലാ പ്രായക്കാർക്കും അറബി പുസ്തകങ്ങൾ
• ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്
• ബൈക്കുകളും സ്കൂട്ടറുകളും
• സ്മാർട്ട്ഫോണുകൾ
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F