June 24, 2024
June 24, 2024
ദോഹ: ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് നാദാപുരം മുടവന്തേരി സ്വദേശി കാട്ടിൽ അബ്ബാസ്(46) നാട്ടിൽ നിര്യാതനായി.രോഗബാധിതനായതിനെ തുടർന്ന് ഖത്തറിൽ നിന്നും ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.സനയ്യ 44 ൽ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു.
ഭാര്യ. സുൽഫത്ത്. മക്കൾ: അജിനസ്. അനസ്. അജിലബ്.കഴിഞ്ഞ എട്ട് മാസമായി നാട്ടിൽ ചികിത്സയിലായിരുന്നു.ഇന്ന്(തിങ്കൾ)ഉച്ചയോടെയായിരുന്നു അന്ത്യം.
മയ്യിത്ത് മുടവന്തേരി എണവള്ളൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.