May 13, 2024
May 13, 2024
ദോഹ: ഈജിപ്തിൽ കൂടുതൽ പ്രകൃതി വാകത പര്യവേക്ഷണവുമായി ഖത്തർ എനർജി. എക്‌സോൺ മൊബൈലുമായി ചേർന്നാണ് രണ്ട് ബ്ലോക്കുകളിൽ ഖത്തർ എനർജി പര്യവേക്ഷണത്തിന് കരാർ ഒപ്പുവെച്ചത്. ഈജിപ്തിലെ കെയ്‌റോ, മസ്‌റി ബ്ലോക്കുകളിലാണ് ഖത്തർ എനർജി വാതക പര്യവേക്ഷണത്തിന് തയ്യാറെടുക്കുന്നത്.
പദ്ധതിയിൽ എക്‌സോൺ മൊബൈലിന് 60 ശതമാനവും ഖത്തർ എനർജിക്ക് 40 ശതമാനവും പങ്കാളിത്തമാണ് ഉണ്ടാവുക. ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് പെട്രോളിയം, പ്രകൃതി വാതക പദ്ധതികളിൽ നേരത്തെ തന്നെ ഖത്തർ എനർജി പങ്കാളികളായിരുന്നു. ഈജിപ്തിലെ പര്യവേക്ഷണ പദ്ധതികളുടെ ഭാഗവാക്കാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സഅദ് ഷെരീദ അൽ കഅബി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F