Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
ഇന്ത്യക്ക് നേട്ടം; ഖത്തർ എനർജിയും പെട്രോനെറ്റും ഇന്ത്യയുമായി 20 വർഷത്തെ എൽഎൻജി കരാറിൽ ഒപ്പുവച്ചു

February 06, 2024

news_malayalam_development_updates_in_india

February 06, 2024

ന്യൂസ്‌റൂം ബ്യുറോ

പനാജി- ഇന്ത്യയിലേക്ക് പ്രതിവർഷം 7.5 ദശലക്ഷം ടൺ (എം.ടി.പി.എ) എൽഎൻജി വിതരണം ചെയ്യുന്നതിനായി പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡുമായി 20 വർഷത്തെ എൽഎൻജി വിൽപ്പന, വാങ്ങൽ കരാറിൽ (എസ്.പി.എ) ഒപ്പുവെച്ചതായി ഖത്തർ എനർജി അറിയിച്ചു.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും വളങ്ങള്‍ ഉണ്ടാക്കുന്നതിനും സിഎന്‍ജി ആക്കി മാറ്റുന്നതിനുമായാണ് കരാർ ഒപ്പിട്ടത്. നിലവിലെ ഇടപാടിനേക്കാള്‍ കുറഞ്ഞ വിലയിലാണ് കരാര്‍ പുതുക്കിയതെന്ന് ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുതുക്കിയ നിബന്ധനകളില്‍ ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് ഏകദേശം 0.8 ഡോളര്‍ ഇന്ത്യ ലാഭിക്കും. ഇത് കരാര്‍ കാലയളവില്‍ ആറ് ബില്യണ്‍ യുഎസ് ഡോളറിന്റെ ലാഭമായി മാറും.

ഖത്തറില്‍ നിന്ന് പെട്രോനെറ്റ് പ്രതിവര്‍ഷം 8.5 ദശലക്ഷം ടണ്‍ (എംടിപിഎ) നിലവിൽ എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്നുണ്ട്. ആദ്യ 25 വര്‍ഷത്തെ കരാര്‍ 2028ല്‍ അവസാനിക്കേണ്ടതാണ്. ഈ കരാറാണ് 20 വര്‍ഷത്തേക്ക് കൂടി നീട്ടിയയത്. 

ഗോവയിൽ നടന്ന ചടങ്ങിൽ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡൻ്റും സിഇഒയുമായ സാദ് ഷെരീദ അൽ-കഅബി, പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുടെ രക്ഷാകർതൃത്വത്തിലാണ് കരാർ ഒപ്പുവെച്ചത്. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറിയും പെട്രോനെറ്റ് എൽഎൻജി ചെയർമാനുമായ പങ്കജ് ജെയിൻ, ഗെയിൽ ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സന്ദീപ് കുമാർ ഗുപ്ത, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ,  ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണകുമാർ ഗോപാലൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

ഖത്തറിൽ നിന്ന് 7.5 എംടിപിഎ വിതരണം ചെയ്യാൻ 1999ലാണ് പെട്രോനെറ്റ് ആദ്യമായി എൽഎൻജി കരാറിൽ ഒപ്പിട്ടത്. പിന്നീട് 2015-ൽ എൽഎൻജിയുടെ 8.5 എംടിപിഎ കൂടി വിതരണം ചെയ്യുന്നതിനുള്ള മറ്റൊരു കരാറിലും ഒപ്പുവച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News