May 23, 2024
May 23, 2024
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിരോധിത പെർഗബാലിൻ ഗുളികകൾ കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് പരാജയപ്പെടുത്തി. ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് 1,400 പെർഗബാലിൻ മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി അധികൃതർ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.
സംശയത്തെ തുടർന്ന് കസ്റ്റംസ് ഇൻസ്പെക്ടർ യാത്രക്കാരന്റെ ലഗേജ് ബാഗേജ് സ്കാനറിൽ ഇട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയിലയുടെ ഇടയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തിയത്. ലഹരി ഗുളികകൾ പിടിച്ചെടുക്കുന്നതിന്റെ വീഡിയോയും അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ ജനറല്‍ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചും യാത്രക്കാരുടെ ശരീര ഭാഷ മനസിലാക്കിയും കള്ളക്കടത്ത് കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും കസ്റ്റംസ് സജ്ജമാക്കിയിട്ടുണ്ട്.
നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കളുടെ കള്ളക്കടത്ത്, കസ്റ്റംസ് രേഖകളിലും ഇന്‍വോയ്‌സുകളിലും കൃത്രിമം നടത്തല്‍ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 16500 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F