Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ

April 24, 2024

news_malayalam_qatar_amir_meets_officials

April 24, 2024

ന്യൂസ്‌റൂം ബ്യുറോ

കാഠ്മണ്ഡു: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും നേപ്പാൾ പ്രസിഡൻ്റ് റാം ചന്ദ്ര പൗഡലും ഇന്നലെ (ചൊവ്വ) കൂടിക്കാഴ്ച നടത്തി. കാഠ്മണ്ഡുവിലെ ശീതൾ നിവാസ് പ്രസിഡൻഷ്യൽ പാലസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

നേപ്പാൾ പ്രസിഡൻ്റ് അമീറിനെയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്തു. നേപ്പാൾ സന്ദർശിക്കുന്ന ആദ്യത്തെ അറബ് നേതാവെന്ന നിലയിൽ അമീറിന്റെ സന്ദർശനത്തെ അദ്ദേഹം പ്രശംസിച്ചു. അമീറിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴം പ്രതിഫലിപ്പിക്കുന്നുവെന്നും, പരസ്പര സഹകരണം വർധിപ്പിക്കുന്നതിനും, അടുത്ത തലങ്ങളിലേക്ക് ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും അമീറുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും റാം ചന്ദ്ര പറഞ്ഞു. 

തങ്ങൾക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും നേപ്പാൾ പ്രസിഡൻ്റിന് അമീർ നന്ദി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന വിശിഷ്ടമായ ബന്ധത്തിൻ്റെ പ്രാധാന്യത്തെയാണ് തൻ്റെ സന്ദർശനം പ്രതിഫലിപ്പിക്കുന്നതെന്നും, ചർച്ചകൾ, കരാറുകൾ, ധാരണാപത്രങ്ങൾ എന്നിവ ഇരു രാജ്യങ്ങളുടെയും സൗഹൃദ ബന്ധങ്ങളും സഹകരണവും വികസിപ്പിക്കുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമീർ പറഞ്ഞു. ഖത്തറിലെ നേപ്പാൾ സമൂഹത്തെയും, രാജ്യത്തെ നിരവധി വികസന മേഖലകളിലെ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.

കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ വശങ്ങളും, അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും, പൊതു താൽപ്പര്യമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്തു.

അമീരി ദിവാൻ മേധാവി ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി, വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽതാനി, വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, നേപ്പാൾ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ നാരായൺ കാജി ശ്രേഷ്ഠ, ഊർജം, ജലവിഭവം, ജലസേചനം മന്ത്രി ശക്തി ബഹാദൂർ ബാസ്നെറ്റ് എന്നിവരും മറ്റ് നിരവധി പ്രമുഖരും യോഗത്തിൽ പങ്കെടുത്തു. 

നേപ്പാൾ സന്ദർശനത്തിനായി ഇന്നലെയാണ് (ചൊവ്വ) അമീർ കാഠ്മണ്ഡുവിലെത്തിയത്. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ നേപ്പാൾ പ്രസിഡൻ്റ് രാം ചന്ദ്ര പൗഡൽ സ്വീകരിച്ചു. നേപ്പാൾ വൈസ് പ്രസിഡൻ്റ് റാം സഹായ യാദവ്, പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ, ജനപ്രതിനിധി സഭയുടെ സ്പീക്കർ ദേവരാജ് ഗിമിരെ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ നാരായൺ ശ്രേഷ്ഠ, ഊർജ, ജലവിഭവ മന്ത്രി ശക്തി ബഹാദൂർ ബാസ്നെറ്റ്, നേപ്പാളിലെ ഖത്തർ അംബാസഡർ മിഷാൽ ബിൻ മുഹമ്മദ് അൽ അൻസാരി, ഖത്തറിലെ നേപ്പാൾ അംബാസഡർ ഡോ നരേഷ് ബിക്രം ധക്കൽ, നേപ്പാൾ ഗവൺമെൻ്റിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് ഖത്തർ എംബസി അംഗങ്ങൾ എന്നിവരും അമീറിനെ സ്വാഗതം ചെയ്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News