September 04, 2024
September 04, 2024
ദോഹ: സൗദിയിലെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സഹോദരി ലതീഫ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍സൗദ് രാജകുമാരിയുടെ നിര്യാണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അനുശോചിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് അമീർ അനുശോചന സന്ദേശമയച്ചു. സൗദി റോയല്‍ കോര്‍ട്ടാണ് മരണവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ന് (ബുധൻ) ഉച്ചയ്ക്ക് റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ മയ്യിത്ത് ഖബറടക്കി. മയ്യിത്ത് നമസ്‌കാരത്തിന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കം നിരവധി പേർ പങ്കെടുത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F