September 12, 2024
September 12, 2024
ദോഹ: സൗദിയിലെ അബഹയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത വർഷം പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. 2025 ജനുവരി 2 മുതലാണ് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നത്. ആഴ്ചയിൽ രണ്ട് സർവീസുകളാണ് നടത്തുക. എല്ലാ വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 8:35ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം അബഹ വിമാനത്താവളത്തില്‍ രാവിലെ 11:15ന് ലാന്റ് ചെയ്യും. അബഹയിൽ നിന്ന് ഉച്ചക്ക് 12:15ന് പോകുന്ന വിമാനം ഉച്ചക്ക് 2:45ന് ദോഹയിലെത്തും.
കൂടാതെ ശൈത്യകാലം പ്രമാണിച്ച്, സൗദിയിലെ നിയോമിലേക്കുള്ള സർവീസും ഖത്തർ എയർവേയ്‌സ് വർധിപ്പിച്ചു. ആഴ്ചയിൽ രണ്ട് സർവീസിൽ നിന്ന് നാലായി ഉയർത്താൻ ആണ് തീരുമാനം.
നിയോമിലേക്കുള്ള നിലവിലെ സർവീസുകൾ: (വ്യാഴം, ശനി)
നിയോമിലേക്കുള്ള പുതിയ സർവീസുകൾ: (ചൊവ്വ, വ്യാഴം, ശനി, ഞായർ)