July 02, 2024
July 02, 2024
ദോഹ: ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന് ചരിത്ര നേട്ടം. 27 വര്‍ഷത്തിൽ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക വളർച്ചയാണ് ഖത്തര്‍ എയര്‍വേയ്സ് നേടിയത്. 2023/24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 6.1 ബില്യണ്‍ റിയാല്‍ റെക്കോഡ് ലാഭം നേടിയതായി എയർലൈൻ ഗ്രൂപ്പ് പ്രഖ്യാപിച്ചു.
ഗ്രൂപ്പിന്റെ മൊത്തം വരുമാനം 81 ബില്ല്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനമാണ് വര്‍ധനവ്. 2023/24 സാമ്പത്തിക വര്‍ഷത്തില്‍ 40 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് എയര്‍ലൈന് വഹിച്ചത്. ഇത് ബിസിനസിന്റെ ഭാവിക്ക് ശക്തമായ പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു. യാത്രക്കാരുടെ എണ്ണത്തിലും മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനം വര്‍ദ്ധനവുണ്ട്.
ഈ നേട്ടത്തിലൂടെ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ വഴക്കവും പ്രതിരോധശേഷിയുമാണ് പ്രകടമാക്കുന്നതെന്ന് ഊർജ സഹമന്ത്രിയും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാനുമായ സാദ് ബിൻ ശരീദ അൽ-കഅബി പറഞ്ഞു.
2023/24-ൽ സൗദി അറേബ്യയിലെ അൽ ഉല, നിയോം, തബൂക്ക്, ഫ്രാൻസ്, മെഡാൻ, ഇന്തോനേഷ്യ, തുർക്കിയിലെ ട്രാബ്‌സൺ എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ 170 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഖത്തർ എയർവേയ്സ് സർവീസ് നടത്തുന്നത്.
ബഹ്‌റൈൻ, റാസൽ ഖൈമ, ഫിലിപ്പീൻസ്, ടോക്കിയോ, മൊറോക്കോ, മലേഷ്യ, യുകെ, ചൈനയിലെ ബെയ്ജിംഗ്, ചെങ്ഡു തുടങ്ങിയ 14 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർലൈൻ സർവീസും പുനരാരംഭിച്ചിട്ടുണ്ട്.