Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
ദുബായ് വിമാനത്താവളത്തില്‍ ക്ലെയിം ചെയ്യാത്ത ലഗേജുകള്‍ വില്‍ക്കുന്നതായി വ്യാജ പ്രചാരണം; അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി

February 04, 2024

news_malayalam_fake_news_updates

February 04, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഡിഎക്‌സ്ബി) ലഗേജുകള്‍ വില്‍ക്കുന്നതായി അവകാശപ്പെട്ടുള്ള വ്യാജ വാര്‍ത്തകളില്‍ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വിമാനത്താവളത്തില്‍ ക്ലെയിം ചെയ്യാത്തതോ നഷ്ടപ്പെട്ടതോ ആയ ലഗേജുകള്‍ എട്ട് ദിര്‍ഹത്തിന് വില്‍ക്കുന്നതായാണ് വ്യാജ പ്രചാരണം. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. 

അതേസമയം വിമാനത്താവളം ഇത്തരത്തിലുള്ള പരസ്യങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും സംശയാസ്പദമായ പരസ്യങ്ങള്‍ പിന്‍തുടരരുതെന്നും അതേറിറ്റി മുന്നറിയിപ്പ് നല്‍കി. ലഗേജുകള്‍ നീക്കം ചെയ്യുന്നതിന് കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ ബാഗേജ് ഹാന്‍ഡ്‌ലിംഗ് സിസ്റ്റം നൂതന സംവിധാനങ്ങളിലൂടെ ലഗേജുകളുടെ കൃത്യത ഉറപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. എയര്‍പോര്‍ട്ട് വെയര്‍ഹൗസുകള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ആറ് മാസത്തിലേറെയായി സൂക്ഷിച്ചിരിക്കുന്ന ലഗേജുകള്‍ വില്‍ക്കുന്നതായാണ് വ്യാജ പരസ്യം പ്രചരിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News