July 03, 2024
July 03, 2024
ദുബായ്: ഹിജ്റ വര്‍ഷാരംഭം (മുഹറം 1) പ്രമാണിച്ച് യു.എ.ഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 7ന് (ഞായറാഴ്ച) സ്വകാര്യ മേഖലക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ഹിജ്റ വർഷത്തിലെ അവസാന മാസമായ ദുൽഹിജ്ജയുടെ മാസപ്പിറവി ജൂൺ എട്ടിനായിരുന്നു.
ഇതനുസരിച്ച്, ജൂലൈ ഏഴിനായിരിക്കും മുഹറം ഒന്ന്. എന്നാൽ, മാസപ്പിറവി ദൃശ്യമായാൽ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. ശനിയാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ തിങ്കളാഴ്ചയായിരിക്കും പൊതു അവധി.