September 08, 2024
September 08, 2024
മസ്കത്ത്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ സെപ്റ്റംബർ 15ന് (ഞായർ) പൊതു അവധി പ്രഖ്യാപിച്ചു. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം ഇന്ന് (ഞായർ) പ്രഖ്യാപിച്ചത്. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും അവധി ബാധകമായിരിക്കും.
അതേസമയം, സ്വകാര്യമേഖലയിലെ തൊഴിലുടമകൾക്ക് അവരുടെ ജോലിയുടെ സ്വഭാവം അനുസരിച്ച്, ആവശ്യമെങ്കിൽ അവധി ദിനത്തിൽ ജോലി ചെയ്യാൻ ക്രമീകരിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. അത്തരം സന്ദർഭങ്ങളിൽ, തൊഴിൽ ചട്ടങ്ങൾക്കനുസൃതമായി ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F