Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
ദേശീയ ദിനം: കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു 

February 06, 2024

news_malayalam_holiday_updates_in_kuwait

February 06, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 25, 26 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ഇതോടെ വാരാന്ത്യ ദിവസമടക്കം (വെള്ളി, ശനി) 4 ദിവസമാണ് കുവൈത്തിൽ അവധി ലഭിക്കുക. 

ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചാണ് അവധി. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് രണ്ടു ദിവസം അവധിയായിരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ശമ്പളത്തോടു കൂടിയുള്ള പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ഫെബ്രുവരി 27 (ചൊവ്വാഴ്ച) മുതല്‍ പ്രവൃത്തിദിനം പുനരാരംഭിക്കും.

രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തേയും നാഴികക്കല്ലുകളെയും ബഹുമാനിക്കുന്നതിനും ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതിനുള്ള അവസരമാണിത്. എല്ലാ ജീവനക്കാര്‍ക്കും ദേശീയദിനാഘോഷങ്ങളില്‍ പങ്കുചേരാനുള്ള അവസരമൊരുക്കുന്നതിനുമാണ് രണ്ട് ദിവസം ഔദ്യോഗിക അവധി നല്‍കുന്നതെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News