November 15, 2023
November 15, 2023
കുവൈത്ത് സിറ്റി: കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിൽ നിന്ന് പ്രൈവറ്റ് സ്കൂളുകൾ മാറ്റാൻ തീരുമാനം. കുവൈത്ത് മുനിസിപ്പല്‍ അധികൃതരാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. സ്കൂളുകൾ മാറ്റി സ്ഥാപിക്കാന്‍ മൂന്ന് വര്‍ഷത്തെ സമയമാണ് നല്‍കുക. ഈ സമയത്തിനുള്ളിൽ റസിഡൻഷ്യൽ ഏരിയകളിൽ നിന്ന് സ്കൂളുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്തിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങള്‍ റസിഡൻഷ്യൽ ഏരിയകളിൽ നിന്ന് മാറ്റേണ്ടി വരും. മലയാളി മാനേജ്മെന്റുകൾ നടത്തുന്ന സ്കൂളുകൾ അടക്കം നിരവധി സ്കൂളുകൾ നിലവിൽ റസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്നുണ്ട്. ജഹ്റ, ഫർവാനിയ, ഫഹാഹീൽ, മഹ്ബൂല തുടങ്ങിയ പ്രദേശങ്ങളില്‍ സ്കൂളുകൾക്കായി നേരത്തെ സർക്കാർ സൈറ്റുകൾ അനുവദിച്ചിട്ടുണ്ട്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F