November 06, 2023
November 06, 2023
കുവൈത്ത് സിറ്റി: ഗസ മുനമ്പിൽ പരിക്കേറ്റവരെ സൗജന്യമായി ചികിത്സിക്കുമെന്ന് കുവൈത്തിലെ സ്വകാര്യ ആശുപത്രികൾ അറിയിച്ചു. ഗസയിലെ ദുഷ്‌കരമായ മാനുഷിക സാഹചര്യത്തിന്റെയും, അന്താരാഷ്ട്രതലത്തിൽ കുവൈത്ത് വഹിക്കുന്ന മാനുഷിക പങ്കിന്റെയും ഭാഗമായാണ് സൗജന്യ ചികിത്സ പ്രഖ്യാപിച്ചതെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ-അവാധിക്ക് അയച്ച കത്തിൽ നാഷണൽ ഹോസ്പിറ്റൽസ് യൂണിയൻ മേധാവി ഡോ. അയ്‌മാൻ അൽ മുതവ വ്യക്തമാക്കി .
അൽ-സലാം, ആലിയ, ദാർ അൽ-ഷിഫ, വാര, അൽ-മൗവാസത്ത്, തയ്ബ ഉൾപ്പടെയുള്ള കുവൈത്തിലെ സ്വകാര്യ ആശുപത്രികളാണ് ഗസയിൽ നിന്ന് പരിക്കേറ്റവരെ സൗജന്യമായി ചികിത്സിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചത്.
അതേസമയം, ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ ആയിരം ഫലസ്തീന്‍ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം ചികിത്സ നല്‍കുമെന്ന് യു.എ.ഇയും പ്രഖ്യാപിച്ചിരുന്നു. ഗസയില്‍ പരിക്കേറ്റവർക്കും വിദേശികള്‍ക്കുമായി റഫ അതിര്‍ത്തി തുറന്നതിന് പിന്നാലെയായിരുന്നു യുഎഇയുടെ തീരുമാനം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F