January 30, 2024
January 30, 2024
മക്ക: സൗദി അറേബ്യയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ കുട്ടികളുടെ പ്രാമിന്/ സ്‌ട്രോളറിന് (കുട്ടികള്‍ക്കുള്ള വാഹനം) നിരോധനമേര്‍പ്പെടുത്തി. ഗ്രാന്‍ഡ് മോസ്‌കിന്റെ പ്രദക്ഷിണ മേഖലകളില്‍ ജനറല്‍ അതോറിറ്റി സ്‌ട്രോളറുകള്‍ നിരോധിച്ചതായി സൗദി പത്രം ഒകാസ് റിപ്പോര്‍ട്ട് ചെയ്തു.
മതാഫ് പ്രദക്ഷിണ മേഖലകളില്‍ പ്രാമുകള്‍ അനുവദിക്കില്ല. അതേസമയം മതാഫിന്റെ മുകള്‍ നിലകളിലും പള്ളിയ്ക്കുള്ളിലെ സഫയ്ക്കും മര്‍വയ്ക്കും ഇടയില്‍ അനുഷ്ഠാനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും പ്രാമുകള്‍ അനുവദിക്കും. എന്നാല്‍ തിരക്കേറിയ സാഹചര്യങ്ങളില്‍ സ്‌ട്രോളറുകള്‍ക്ക് മുകള്‍ നിലകളിലും അനുമതി ലഭിക്കില്ല.
അതിനിടെ ഉംറയ്ക്ക് എത്തുന്ന വനിതാ തീര്‍ത്ഥാടകര്‍ക്ക് പുരുഷ രക്ഷാധികാരികളുടെ അകമ്പടി ആവശ്യമില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് തൊഴില്‍ പരിഗണിക്കാതെ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F