January 31, 2024
January 31, 2024
ഷാര്‍ജ: ഷാര്‍ജയില്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ സ്വര്‍ണം വിദേശത്തേക്ക് കടത്തുന്നതിനിടെ ഷാര്‍ജ പോലീസ് പിടികൂടി. മോഷണം നടത്തിയ ഏകദേശം എട്ട് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. മോഷ്ടിച്ച ആഭരണങ്ങള്‍ രാജ്യത്തെ തുറമുഖം വഴി കയറ്റി അയക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. ഖോര്‍ ഫക്കാന്‍ നഗരത്തിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയായിരുന്നു മോഷണം. കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ച് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മോഷ്ടാക്കളെക്കുറിച്ച് പോലീസ് വിവരം ലഭിക്കുകയായിരുന്നു. കേസ് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F