Breaking News
ലോകകപ്പിലേക്ക് ഒരു ഗോൾ,ഇന്ന് നടക്കുന്ന യോഗ്യതാ മത്സരത്തിൽ ഖത്തറിന് വെല്ലുവിളിയുയർത്താൻ ഉസ്‌ബെക്കിസ്ഥാൻ | അൽഖോർ ലുലു മാളിന് സുസ്ഥിരതാ മികവിനുള്ള പുരസ്കാരം | മലപ്പുറം തിരൂർ സ്വദേശി അജ്മാനിൽ നിര്യാതനായി | ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ നടന്ന മഴ തേടിയുള്ള പ്രാർത്ഥനയിൽ ആയിരങ്ങൾ പങ്കെടുത്തു | മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തിയാൽ തടവും പിഴയും,ഒമാനിലെ പുതിയ മാധ്യമ നിയമം ഇങ്ങനെ | സൗദിയിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | ഖത്തർ അമീർ നാളെ തുർക്കി സന്ദർശിക്കും | ഖത്തറിലെ ക്ളീനിങ് കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം | മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി | ഖത്തറിലെ പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ ഇന്റർവ്യൂ വെള്ളിയാഴ്ച |
ഒമാനിൽ സെപ്റ്റംബർ മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തും

July 24, 2024

July 24, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാനിൽ സെപ്റ്റംബർ മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തും. സെപ്റ്റംബർ 1 മുതലാണ് നിരോധനമേർപ്പെടുത്തുന്നത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഒമാൻ കസ്റ്റംസുമായി ചേർന്നാണ് നിരോധനം നടപ്പാക്കുക. പാരിസ്ഥിതിക ആഘാതം പരിഹരിക്കുന്നതിനും സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒമാനിലെ മന്ത്രിതല തീരുമാന പ്രകാരം കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 1,000 ഒമാനി റിയാലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

2027ഓടെ ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികളുടെ ആദ്യഘട്ട നിരോധനത്തിന് ആരോഗ്യ സ്ഥാപനങ്ങളിൽ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലാണ് പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നുത് നിരോധിച്ചിട്ടുള്ളത്. നിയമം ലംഘിച്ചാൽ 50 മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കും. നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്.


Latest Related News