Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
ഒമാനിൽ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഓ​ഫ​റു​ക​ൾ നടത്താൻ ഇനി മു​ൻ​കൂ​ർ അ​നു​മ​തി​ വേ​ണ്ട

July 03, 2024

news_malayalam_new_rules_in_oman

July 03, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒ​മാ​നി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​മോ​ഷ​നു​ക​ളും ഓ​ഫ​റു​ക​ളും പ്രഖ്യാപിക്കാൻ മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്ര​മോ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക ക​ച്ച​വ​ടം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ നടപടി. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ത്തേ​ജി​പ്പി​ക്കാ​നും വി​പ​ണി​യി​ലെ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ന്യാ​യ​മാ​യ വി​ല​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​മാ​ണ്​ ഇ​തി​ലൂ​ടെ ലക്ഷ്യമിടു​ന്ന​ത്. 

അതേസമയം, മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​​തെ 30 ശ​ത​മാ​നം​ വ​രെ ഇ​ള​വു​ക​ളും ഡി​സ്കൗ​ണ്ടും ന​ൽ​കാ​നേ പാ​ടു​ള്ളൂ. കി​ഴി​വു​ക​ളും പ്ര​മോ​ഷ​നൽ ഓ​ഫ​റു​ക​ളും ആ​ഴ്ച​യി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സ​ത്തി​ൽ കൂ​ടാ​നും പാ​ടി​ല്ല. പ്ര​മോ​ഷ​നു​ക​ൾ മാ​സ​ത്തി​ൽ മൂ​ന്നു​ ത​വ​ണ​യി​ൽ കൂ​ടു​ത​ൽ ന​ൽ​ക​രു​ത്.

മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും, കി​ഴി​വു​ക​ളോ പ്ര​മോ​ഷ​നൽ ഓ​ഫ​റു​കളോ ന​ൽ​കു​ന്നു​​​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യെ അ​റി​യി​ക്ക​ണം. CSDG@pacp.gov.om എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാം. ബി​സി​ന​സ്​ ഉ​ട​മ​ക​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ പ്ര​യോജ​നം കി​ട്ടു​ന്ന ബി​സി​ന​സ്​ അ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​നാ​ണ്​ പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ ലക്ഷ്യമിടുന്നതെന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി.


Latest Related News