Breaking News
സാമ്പത്തിക മേഖലയിൽ സഹകരണം,ഖത്തറും സൗദിയും കരാറിൽ ഒപ്പുവെച്ചു | ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം |
ഒമാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംത്തിട്ട സ്വദേശി മരിച്ചു

September 18, 2024

September 18, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംത്തിട്ട സ്വദേശി മരിച്ചു. പത്തനംത്തിട്ട കരിക്കുളം കുറ്റിയിൽ വീട്ടിൽ മുരളിയാണ് (54) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച സഹം റദ്ദയിലെ മുജാരിഫിലുണ്ടായ വാഹനപകടത്തിലാണ് മുരളിക്ക് പരിക്ക് പറ്റിയത്. റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിക്കുകയായിരുന്നു. പരിക്ക് പറ്റി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. 

നാട്ടിൽ പോയിട്ട് ഏഴ് വർഷമായിരുന്നു. വിസ കാലാവധി അവസാനിച്ചിട്ടും പുതുക്കാൻ കഴിയാതെ വന്നത് നാട്ടിൽ പോകാൻ തടസ്സമായി. നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുരളി ആരോഗ്യ പ്രശനങ്ങൾ കാരണം നാട്ടിലേക്ക് പോകാൻ നിയമക്കുരുക്ക് അഴിക്കാനുള്ള ശ്രമത്തിലായിരുന്നു. കൈരളി പ്രവർത്തകരുടെ ശ്രമഫലമായി ഇന്ത്യൻ എംബസിയിൽ നിന്നും ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നും അനുബന്ധ വകുപ്പിലും അപേക്ഷ സമർപ്പിച്ചിരുന്നു. അനുകൂല അറിയിപ്പ് ലഭിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഭാര്യ: രാധാമണി. മാതാവ്:ദിയ,നിയ. പിതാവ്: അയ്യപ്പൻ. മാതാവ്. ശാരദ. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Latest Related News