Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
കുവൈത്തില്‍ പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് സേവനം ആരംഭിച്ചു 

February 01, 2024

news_malayalam_new_rules_in_kuwait

February 01, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ 'അശല്‍' പ്ലാറ്റ്‌ഫോമിലൂടെ പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് സേവനം ആരംഭിച്ചതായി  പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. വര്‍ക്ക് പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ നിന്നും ഫീസില്‍ നിന്നും ദേശീയ തൊഴിലാളികളെ ഒഴിവാക്കിയതായും അതോറിറ്റി വ്യക്തമാക്കി. തൊഴില്‍ വിപണി മെച്ചപ്പെടുത്തുക, ബിസിനസ് ഉടമകള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുക, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യമിട്ടാണ് നടപടി. 

അതേസമയം പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് ജീവനക്കാര്‍ തൊഴിലുടമകളില്‍ നിന്ന് അംഗീകാരം നേടിയിരിക്കണം. ജോലി സമയം നാല് മണിക്കൂറില്‍ കൂടരുതെന്നും നിബന്ധനയുണ്ട്. പ്രതിമാസം 5 ദിനാറാണ് പെര്‍മിറ്റിന് ഫീസായി ഈടാക്കുക. മൂന്ന് മാസത്തേക്ക് 10 ദിനാര്‍, ആറ് മാസത്തേക്ക് 20 ദിനാര്‍, വര്‍ഷം മുഴുവനും 30 ദിനാര്‍ എന്നിങ്ങനെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News