Breaking News
നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണു; 18 മരണം | ഖത്തറിലെ പ്രമുഖ യൂണിഫോം നിർമ്മാണ, വ്യാപാര കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്; മലയാളികൾക്ക് അപേക്ഷിക്കാം | ഒമാനിലെ ഹൈ​മ-​തും​റൈ​ത്ത് റോ​ഡി​ൽ കു​ഴി; പൊതുജനങ്ങൾക്ക്​ ജാ​ഗ്ര​ത നി​ർ​ദേ​ശവുമായി ഒമാൻ പോലീസ് | ഒമാനിൽ സെപ്റ്റംബർ മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തും | ഖത്തർ എയർവേയ്സ് 20 ബോയിങ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി | മൃഗങ്ങൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നു; ഖത്തറിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ നിർദേശവുമായി പരിസ്ഥിതി മന്ത്രാലയം | കൊയിലാണ്ടി സ്വദേശി കുവൈത്തിൽ നിര്യാതനായി | ഫലസ്തീനിൽ ചൈനയുടെ ഇടപെടൽ,ഗസയിൽ ദേശീയ സർക്കാരുണ്ടാക്കാൻ ധാരണ | കുവൈത്തിലെ ദോഹ ലിങ്ക് റോഡിൽ ടാങ്കർ മറിഞ്ഞു,ഡ്രൈവർക്ക് പരിക്ക് | ഐ.സി. ബി.എഫ് ഖത്തറിൽ തൊഴിലാളികൾക്കായി കാരംസ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു |
ബഹ്‌റൈൻ പ്രവാസികൾക്ക് തിരിച്ചടി; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപെടുത്താനുള്ള നിയമത്തിന് പാർലമെന്‍ന്റ് അംഗീകാരം നൽകി 

January 06, 2024

news_malayalam_new_rules_in_bahrain

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹറെയ്നിൽ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപെടുത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. പ്രവാസികൾ ഓരോ തവണയും അയക്കുന്ന തുകക്ക് രണ്ടു ശതമാനം ലെവി ചുമത്താനുള്ള നിയമത്തിനാണ് പാർലമെൻ്റ് അംഗീകാരം നൽകിയത്. പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനയിലേക്ക് അയച്ചു.

എം.പിമാരുടെ നിർദേശത്തെ സർക്കാർ എതിർത്തിരുന്നെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാർ അഭിപ്രായപ്പെട്ടത്. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ലെവിയെന്നും സർക്കാർ ആരോപിച്ചു. 

പണം കൈമാറ്റ സ്വാതന്ത്ര്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്‌റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും ഉടമ്പടികളിലും ഒപ്പുവച്ചിട്ടുണ്ട്. അത് ലംഘിക്കാനാവില്ലെന്നും സർക്കാർ എം.പിമാർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. നികുതി നീക്കം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സാമ്പത്തിക, വാണിജ്യ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സർക്കാർ വിലയിരുത്തിയത്.

നികുതിയിലൂടെ നിയമവിരുദ്ധമായ ട്രാൻസ്ഫർ ചാനലുകൾക്ക് കാരണമാകുമെന്നും നികുതികൾ തൊഴിലാളികൾ അടക്കാതിരിക്കുകയും സ്‌പോൺസർമാർ അടക്കാൻ നിർബന്ധിതരാവുകയും ചെയ്യുമെന്നും ഇത് ബിസിനസുകാരുടെ സാമ്പത്തികഭാരം കൂട്ടുമെന്നും സർക്കാർ കുറ്റപ്പെടുത്തി. ബഹ്‌റൈനിലെ പ്രവാസികൾ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇതിടയാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ബഹ്റൈൻ ചേംബറും ബഹ്റൈൻ ബിസിനസ് മെൻ അസോസിയേഷനും നികുതി നിയമത്തിന് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News