February 06, 2024
February 06, 2024
മസ്‌കത്ത്: ഒമാനിലെ ദുക്മില്‍ നാളെ പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കുവൈത്ത് അമീറിന്റെ സന്ദര്‍ശനം കണക്കിലെടുത്താണ് നിയന്ത്രണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ദുക്മും വിലായത്തിലെ സുല്‍ത്താന്‍ ഖാബൂസ് റോഡ്, സായി റോഡ്, സുല്‍ത്താന്‍ സെയ്ദ് ബിന്‍ തൈമൂര്‍ റോഡ്, ടൂറിസ്റ്റ് റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. റോഡുകളുടെ ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചതായും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും പോലീസ് വ്യക്തമാക്കി.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F