Breaking News
പാലക്കാട് വല്ലപ്പുഴ സ്വദേശി ജിദ്ദയിൽ നിര്യാതനായി | മക്കളെ കാണാനെത്തിയ കാസർകോട് സ്വദേശിനി ദുബായിൽ അന്തരിച്ചു | ഖത്തർ അമീർ പ്രധാനമന്ത്രി മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി,നിരവധി കരാറുകളിൽ ഒപ്പുവെച്ചു | അഹ്‌ലൻ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 വെള്ളിയാഴ്ച ദോഹയിൽ | ഹൃദയാഘാതം,കണ്ണൂർ പെരിങ്ങോം സ്വദേശി കുവൈത്തിൽ അന്തരിച്ചു | ബിസിനസ് സംരംഭങ്ങൾ തുടങ്ങാനുള്ള ഫീസ് നിരക്കിൽ 90 ഇളവുമായി ഖത്തർ ഫിനാൻഷ്യൽ സെന്റർ | ഇന്ത്യയുമായി നിക്ഷേപ മേഖലയിൽ കൂടുതൽ സഹകരണം,ഉഭയകക്ഷി ചർച്ചകൾ വേഗത്തിലാക്കാൻ തയാറാണെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രി | ദോഹയിൽ നടന്ന ആദ്യ ഐസ് പവർ ഫുട്ബോൾ ടൂർണമെൻ്റിൽ ടീം ഫാർമകെയർ എഫ്‌സി ജേതാക്കൾ | ഇന്ത്യയും ഖത്തറും പരസ്പര പൂരകങ്ങൾ,ജനങ്ങളുടെ ഉന്നതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ | ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു,സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തി |
അബുദാബിയിൽ 3 ഇടങ്ങളിൽ കൂടി പാർക്കിങ് ഫീസ് ഏർപ്പെടുത്തി

July 28, 2024

news_malayalam_new_rules_in_uae

July 28, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിലെ ഖലീഫ കമേഴ്സ്യൽ ഡിസ്ട്രിക്ടിലും ഖലീഫ സിറ്റി ഇത്തിഹാദ് പ്ലാസയിലും നാളെ (ജൂലൈ 29) മുതൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തും. എസ്ഡബ്ല്യു2, എസ്ഡബ്ല്യു45, എസ്ഡബ്ല്യു48 എന്നിവയാണ് പുതിയ മൂന്നു പെയ്ഡ് പാർക്കിങ് സോണുകൾ. അൽ മിരീഫ് സ്ട്രീറ്റിൽ ഇത്തിഹാദ് എയർവേയ്സിന്റെ ആസ്ഥാനത്തോട് ചേർന്നുള്ളതാണ് എസ്ഡബ്ല്യു48. 694 വാഹനങ്ങൾക്ക് പാർക്കിങ് ഇടമുണ്ട്. ഇതിൽ 3 എണ്ണം ഭിന്നശേഷിക്കാർക്കുള്ളതാണ്. ഇത്തിഹാദ് പ്ലാസയ്ക്കു സമീപമാണ് എസ്ഡബ്ല്യു45. 1283 പാർക്കിങ് ഇടമുണ്ട്. ഇതിൽ 17 എണ്ണം ഭിന്നശേഷിക്കാർക്കായി വേർതിരിച്ചിരിക്കുന്നു. അൽ മർമൂഖ് സ്ട്രീറ്റിനും അൽ ഖലായിദ് സ്ട്രീറ്റിനും ഇടയിലാണ് എസ്ഡബ്ല്യു2. 523 പാർക്കിങ് ഇടമുണ്ട്. ഇവിടെയും 17 എണ്ണം ഭിന്നശേഷിക്കാർക്കാണ്. 

പണം നൽകേണ്ട പാർക്കിങ് സ്ഥലങ്ങളിൽ പുതിയതായി സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാർക്കിങ്ങുകൾ നിയന്ത്രിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയതായി പെയ്ഡ് പാർക്കിങ് സോണുകൾ പ്രഖ്യാപിച്ചതെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. മാവാഖിഫ് ആണ് അബുദാബിയിൽ പാർക്കിങ് സ്ഥലങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രീമിയം, സ്റ്റാൻഡേഡ് പാർക്കിങ്ങുകളാണ് ഉണ്ടാവുക. വെള്ളയും നീലയും നിറത്തോടു കൂടിയ പ്രീമിയം പാർക്കിങ് മണിക്കൂറിന് 3 ദിർഹമാണ്. രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ പരമാവധി 4 മണിക്കൂറാണ് ഇവിടെ പാർക്ക് ചെയ്യാൻ അനുമതിയുള്ളത്. കറുപ്പും നീലയും നിറത്തോടു കൂടിയ സ്റ്റാൻഡേഡ് പാർക്കിങ്ങിൽ മണിക്കൂറിനു 2 ദിർഹമാണ്. 24 മണിക്കൂറിന് 15 ദിർഹം ഈടാക്കും. ഇവിടെ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും.


Latest Related News