Breaking News
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം | ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,900-ലധികം ലിറിക്ക ഗുളികകൾ പിടികൂടി | ഖത്തറിൽ ശനിയാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ നിര്യാതനായി | സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു | ഖത്തറിൽ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം | സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ | ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ ശനിയാഴ്ച | മോദിയുടെ ഗുജറാത്ത്,അദാനിയുടെ തുറമുഖം:സ്വകാര്യ തുറമുഖങ്ങൾ ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങളാവുന്നു, | ഖത്തറിലെ ഐ.ടി കമ്പനിയിൽ സെയിൽസ് അക്കൗണ്ട് മാനേജർ ജോലി ഒഴിവ് |
ഇസ്മയിൽ ഹനിയ്യയുടെ വധം ഭീരുത്വമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്

July 31, 2024

July 31, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തെ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ശക്തമായി അപലപിച്ചു. ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. 

ഇത് ഭീരുത്വവും ഗുരുതരമായ പ്രവർത്തിയാണെന്ന് അബ്ബാസിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. "നമ്മുടെ ജനങ്ങളോടും അവരുടെ സേനകളോടും ഐക്യപ്പെടാനും ക്ഷമയോടെ നിലകൊള്ളാനും ഇസ്രായേൽ അധിനിവേശത്തിനെതിരെ ഉറച്ചുനിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു." 

അതിനിടെ, ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകം ഭീരുത്വമാണെന്നും അതിന് ഉത്തരം ലഭിക്കാതെ പോകില്ലെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം മൂസ അബു മർസൂഖ് പ്രസ്താവനയിൽ പറഞ്ഞു.


Latest Related News