Breaking News
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | നോമ്പിന്റെ സ്നേഹ സന്ദേശം കൈമാറാൻ അവർ ഒത്തുകൂടി, മാമോക് ഖത്തർ ഇഫ്താർ സംഗമം ശ്രദ്ധേയമായി | ഖത്തറിൽ എച്ച്ആർ & അഡ്മിൻ കോർഡിനേറ്റർ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | തൃശൂർ അന്തിക്കാട് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി | അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 മരണം,കനത്ത നാശനഷ്ടം | ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ വനിതാ HR ജോലി ഒഴിവ് | ഖത്തറിലെ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം | ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറും ഉത്തര കൊറിയയും നേർക്കുനേർ,ടിക്കറ്റ് വിൽപന തുടങ്ങി | കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: ഖത്തർ പ്രവാസി വെൽഫെയർ |
ഫലസ്തീന്‍ ഫോട്ടോഗ്രാഫര്‍ മൊതാസ് അസൈസയ്ക്ക്‌ സമാധാനത്തിനുള്ള നോബല്‍ നാമനിര്‍ദ്ദേശം

August 25, 2024

August 25, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: 2024ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ഫലസ്തീന്‍ ഫോട്ടോഗ്രാഫര്‍ മൊതാസ് അസൈസയ്ക്ക് നാമനിര്‍ദ്ദേശം. മൊതാസിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഗാസയിലെ അതിക്രമങ്ങളെക്കുറിച്ച് ലോകത്തിന് ഒരു ഉള്‍ക്കാഴ്ച നല്‍കുന്നതിന്’ തന്നെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു എന്ന കുറിപ്പോടെയാണ് 25കാരന്‍ നോമിനികളില്‍ തന്റെ പേര് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

ഗാസയെക്കുറിച്ചുള്ള തന്റെ വീഡിയോകള്‍ ഇംഗ്ലീഷില്‍ പങ്കിടുന്നതിന് പേരുകേട്ട അസൈസ തന്റെ രാജ്യത്തിന്റെ സൗന്ദര്യവും അതിന്റെ പാരമ്പര്യങ്ങളും ഫലസ്തീനികളുടെ ദൈനംദിന ജീവിതവും ഉയര്‍ത്തിക്കാട്ടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാല്‍ 2023 ഒക്ടോബര്‍ 7-ന് ശേഷം ഗാസയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണങ്ങളും അവിടത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളും രേഖപ്പെടുത്തുന്നതിലേക്ക് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഗസയിലെ യഥാര്‍ഥ അവസ്ഥയെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ണായക പ്ലാറ്റ്ഫോമായി അസൈസയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മാറിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 17.8 ദശലക്ഷവും, എക്സില്‍ ഒരു ദശലക്ഷവും, ഫേസ്ബുക്കില്‍ 500,000-ത്തിലധികം ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്.

ഗസ മുനമ്പിലെ ദേര്‍ അല്‍-ബാലയില്‍ ജനിച്ച അസൈസ 2021ല്‍ അല്‍-അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. പിന്നീട് എബിസി ന്യൂസിന്റെ ക്യാമറാമാനായി പ്രവര്‍ത്തിച്ച അദ്ദേഹം ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയില്‍ സന്നദ്ധസേവനം നടത്തി. ഗസയിലെ സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ യു.എന്‍.ആര്‍.ഡബ്ല്യു.എയും അദ്ദേഹത്തെ നിയോഗിച്ചിരുന്നു. 2023 ഒക്ടോബറില്‍ ഗസ സിറ്റിയിലെ ദേര്‍ അല്‍-ബലാഹ് അഭയാര്‍ഥി ക്യാമ്പിലെ കുടുംബത്തിന്റെ വീടിന് നേരെ ഇസ്രായേല്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ അസൈസയുടെ കുടുംബത്തിലെ 15 അംഗങ്ങളാണ് കൊല്ലപ്പെട്ടത്.


Latest Related News