റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി മരിച്ചു
September 29, 2024
September 29, 2024
ന്യൂസ്‌റൂം ബ്യുറോ
റിയാദ്: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് കോങ്ങാട് കരിമ്പ സ്വദേശി വെട്ടത്ത് ഷാനവാസ് (50) ആണ് റിയാദ് കെയർ ആശുപത്രിയിൽ മരിച്ചത്. 25 വർഷമായി റിയാദിലുള്ള ഷാനവാസ് സ്വകാര്യ കമ്പനി ജീവനക്കാരനാണ്.
പിതാവ്: ഹസ്സൻ, മാതാവ്: ആയിഷ കുട്ടി, ഭാര്യ: സജ്ല, മക്കൾ: മുഹമ്മദ് അജ്സൽ, സന നഹ്ല, സഹ്ല. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.