July 07, 2024
July 07, 2024
ദോഹ: ഖത്തറിലെ സൂഖ് വാഖിഫിൽ ജൂൺ 27ന് ആരംഭിച്ച പാകിസ്ഥാൻ മാമ്പഴോത്സവം അവസാനിച്ചു. പത്ത് ദിവസത്തിനകം 225,929 കിലോ മാമ്പഴവും മാങ്ങ-ഉൽപ്പന്നങ്ങളും വിറ്റഴിച്ചു. സൂഖ് വാഖിഫ് അധികൃതർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
50 കമ്പനികളിൽ നിന്നുള്ള 100 സ്റ്റാളുകളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. സന്ദർശകർക്ക് സിന്ധ്രി, ചൗൻസ, സഫീദ് ചൗൻസ എന്നിവയുൾപ്പെടെ നിരവധി മികച്ച പാകിസ്ഥാൻ മാമ്പഴങ്ങളുമുണ്ടായിരുന്നു.