Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
ഒമാനിൽ ഇനി സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അറ്റസ്റ്റ് ചെയ്യാമെന്ന് വിദേശകാര്യ മന്ത്രാലയം

July 25, 2024

July 25, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: വിവിധ സർട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അറ്റസ്റ്റേഷൻ ചെയ്യാൻ സാധിക്കുന്ന സംവിധാനം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഒമാൻ പോസ്റ്റുമായി സഹകരിച്ചാണ് ഈ സൗകര്യം നടപ്പാക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് https://www.omanpost.om/ar/attestation-services എന്ന ഇലക്‌ട്രോണിക് ലിങ്ക് വഴി അപേക്ഷിക്കാം. ഒമാൻ വിഷൻ2040 ന്‍റെ ഡിജിറ്റല്‍ പരിവർത്തനത്തിന്റെ ചട്ടക്കൂടിലൂടെ ഉയർന്ന നിലവാരമുള്ള കോണ്‍സുലാർ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

സേവന സ്വീകർത്താക്കള്‍ക്ക് മികച്ച സൗകര്യമൊരുക്കലും ബിസിനസിന്റെ ഡിജിറ്റലൈസേഷനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഡോക്യുമെൻറ് പ്രാമാണീകരണ ഇടപാടുകള്‍ പൂർത്തിയാക്കാൻ ഒമാൻ പോസ്റ്റിന്‍റെ തിരഞ്ഞെടുത്ത ശാഖകളും സന്ദർശിക്കാം. ഒമാനില്‍ താമസിക്കുന്ന പ്രവാസികളായവർക്ക് ജോലി, വിദ്യാഭ്യാസപരവും മറ്റ് വ്യക്തിപരമായ ആവശ്യമുള്ളവർ തങ്ങളുടെ സർട്ടിഫിക്കറ്റുകള്‍ നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഓഫിസിലായിരുന്നു അറ്റസ്റ്റേഷൻ സേവനങ്ങള്‍ നടത്തിയിരുന്നത്. ഈ സേവനങ്ങളാണ് ഇപ്പോള്‍ നിർത്തി കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഒരുക്കിയിരിക്കുന്നത്.


Latest Related News