May 22, 2024
May 22, 2024
മസ്‌കത്ത്: ഒമാനില്‍ അഞ്ച് വര്‍ഷത്തിനകം ആറ് പുതിയ വിമാനത്താവളങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് എന്‍ജിനിയര്‍ നായിഫ് അല്‍ അബ്രി പറഞ്ഞു. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2028-29 വര്‍ഷത്തോടെ പുതിയ വിമാനത്താവളങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നും ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 17 ദശലക്ഷമാണ് രാജ്യത്തെ വിമാനത്താവളങ്ങളിലെ പ്രതിവര്‍ഷ ശരാശരി യാത്രക്കാരുടെ എണ്ണം. 2040 ഓടെ യാത്രക്കാര്‍ 50 ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷ. ലോജിസ്റ്റിക്, ടൂറിസം മേഖലയുടെ വളര്‍ച്ചയും ഇതോടൊപ്പം സാധ്യമാക്കും. 2028ന്റെ രണ്ടാം പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മുസന്ദം വിമാനത്താവള നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ബോയിങ് 737, എയര്‍ 320 തുടങ്ങിയ ഇടത്തരം വാണിജ്യ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിമാനത്താവളം സജ്ജമാകുമെന്നും നായിഫ് അല്‍ അബ്രി അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F