October 05, 2023
October 05, 2023
മസ്‌കത്ത് : മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ടാക്‌സി നിരക്കില്‍ 45 ശതമാനം ഇളവ് പ്രഖ്യാപിച്ചതായി ഒമാന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. ആപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന ടാക്സികളുടെ നിരക്കിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ലൈസന്‍സുള്ള ഒ.ടാക്സി, ഒമാന്‍ ടാക്സി എന്നിവയുടെ ആപ്ലിക്കേഷനുകള്‍ വഴി ടാക്‌സി സേവനങ്ങള്‍ ബുക്ക് ചെയ്യണം.
പുതിയ ഇളവുകള്‍ പ്രകാരം ഒരു ഒമാനി റിയാല്‍ അഞ്ഞൂറ് ബൈസായാണ് വിമാനത്താവളത്തിലെ ഏറ്റവും കുറഞ്ഞ ടാക്‌സി നിരക്ക്. കിലോമീറ്ററിന് 250 ബൈസ അധികമായി നല്‍കേണ്ടി വരുമെന്നും ഒമാന്‍ ഗതാഗത വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. മുമ്പ് അടിസ്ഥാന നിരക്ക് മൂന്ന് ഒമാനി റിയാലും അധിക നിരക്ക് കിലോമീറ്ററിന് 400 ബൈസയുമായിരുന്നു. ടാക്‌സി സേവനങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് വിമാനത്താവളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV