February 11, 2024
February 11, 2024
മസ്‌കത്ത്: ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥ പ്രവചനത്തിന് പിന്നാലെ രാജ്യത്തെ ചില ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ, ഫെബ്രുവരി 12, തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകള്‍ ഒഴികെയുള്ള രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലേയും പൊതു-സ്വകാര്യ-അന്തര്‍ദേശീയ സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്. ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കമെന്നാണ് നിര്‍ദേശം. ഫെബ്രുവരി 13, ചൊവ്വാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും.
അതേസമയം ഇന്ന് , ഫെബ്രുവരി 11, ഞായറാഴ്ച മസ്‌കത്ത്, സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റുകളില സായാഹ്ന ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കാനും അതോറിറ്റി നിര്‍ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F