May 07, 2024
May 07, 2024
മസ്‌കത്ത്: മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍. സര്‍വീസുകളുടെ ആവശ്യകത വർധിച്ചതിനെത്തുടർന്നാണ് തീരുമാനം. വിവിധ രാജ്യാന്തര സെക്ടറുകളിലേക്കും സർവീസുകൾ വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും യൂറോപ്യൻ നഗരങ്ങളിലേക്കും ഒമാൻ എയർ അധിക സേവനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ജൂൺ 3 മുതൽ പ്രതിവാരം 11 സർവീസുകൾ നടത്തും. നിലവിൽ ആഴ്ചയിൽ 7 സർവീസുകളാണ് ഉള്ളത്. മസ്‌കത്ത് -കോഴിക്കോട് റൂട്ടില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളില്‍ ഓരോ സര്‍വീസ് വീതവും ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതവും നടത്തും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F