August 27, 2024
August 27, 2024
മസ്‌കത്ത്: ഗ്ലോബല്‍ സെയിലിന്റെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് തുകയില്‍ 25 ശതമാനം വരെ കിഴിവ് ലഭിക്കും. ഇന്നലെ (തിങ്കൾ) മുതല്‍ ആരംഭിച്ച ഡിസ്‌കൗണ്ട് സെയില്‍ സെപ്റ്റംബർ 5 വരെ തുടരും. സെപ്റ്റംബർ 1നും മാര്‍ച്ച് 31നും ഇടയിലുള്ള ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക.
31 റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും. ബിസിനസ് ക്ലാസിലും ഇകോണമി ക്ലാസിലും ഓഫര്‍ ലഭ്യമാണ്. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിരക്കിളവില്ല. മറ്റു മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാന്‍ എയർ വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും കോള്‍ സെന്റര്‍ വഴിയും സെയില്‍ ഓഫിസുകളില്‍ നിന്നും അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഒമാന്‍ എയറിന് നിലവില്‍ പ്രതിദിന സര്‍വീസുകളുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F